ആര്യാടൻ ഷൗക്കത്തിനെതിരെ എം.വി.ഗോവിന്ദൻ മാസ്റ്റർ

ആര്യാടൻ ഷൗക്കത്തിനെതിരെ എം.വി.ഗോവിന്ദൻ മാസ്റ്റർ

  • വിവാദങ്ങൾ സ്വാഭാവികമാണെന്നും അതിനോടൊന്നും പ്രതികരിക്കാനില്ലെന്നും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാൻ ഷൗക്കത്ത് പ്രതികരിച്ചു.

തിരുവനന്തുപരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.വി.പ്രകാശിനെ ആര്യാടൻ ഷൗക്കത്ത് പാലം വലിച്ചിരുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ്റെ വെളിപ്പെടുത്തൽ. സിപിഎം മുഖപത്രമായ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് ഗോവിന്ദൻ ഇക്കാര്യം വ്യക്തമാക്കിയത്. 2021-ൽ വി.വി.പ്രകാശ് ഇടതുസ്ഥാനാർഥി ആയിരുന്ന പി.വി.അൻവറിനെതിരായിരുന്നു മത്സരിച്ചിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് കാലത്ത് വിവാദങ്ങൾ സ്വാഭാവികമാണെന്നും അതിനോടൊന്നും പ്രതികരിക്കാനില്ലെന്നും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാൻ ഷൗക്കത്ത് പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് രണ്ടുദിവസംമുമ്പ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മുൻ ഡിസിസി പ്രസിഡന്റു കൂടിയായ വി വി പ്രകാശിന്റെ പക്ഷക്കാരും കുടുംബവും ഷൗക്കത്തിനെതിരെ തിരിഞ്ഞിരിക്കുകയാണെന്നും ഗോവിന്ദൻ ആരോപിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )