
ആറുവയസുകാരൻ ബൈക്കോടിച്ചു; യുവാവിൻ്റെ ലൈസൻസും വണ്ടിയുടെ രജിസ്ട്രേഷനും റദ്ദാക്കും
- സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് വിവാദമായത്
വിഴിഞ്ഞം: തിരക്കേറിയ റോഡിൽക്കൂടെ ആറുവയസുകാരനെക്കൊണ്ട് ബൈക്കോടിപ്പിച്ച് ബന്ധുവായ യുവാവ്. കഴക്കൂട്ടം-കാരോട് ബൈപ്പാസിലായിരുന്നു സംഭവം. സംഭവത്തിൽ പാറശാല സ്വദേശിയുടെ ലൈസൻസും ബൈക്കിന്റെ രജിസ്ട്രേഷനും റദ്ദാക്കുമെന്ന് തിരുവനന്തപുരം ആർടിഒ പറഞ്ഞു.

സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് വിവാദമായത്. കുട്ടി ബൈക്ക് ഓടിക്കുന്നതും നിയന്ത്രണം തെറ്റുമ്പോൾ ഇയാൾ ബൈക്ക് പിന്നിലിരുന്ന് നിയന്ത്രിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ഞായറാഴ്ച ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു സംഭവം. ഇരുവർക്കും ഹെൽമെറ്റും ഉണ്ടായിരുന്നില്ല. അവധി ദിവസമായതിനാൽ ധാരാളം വാഹനങ്ങൾ ഈ റൂട്ടിലുണ്ടായിരുന്നു.

CATEGORIES News