ആലപ്പുഴ-ധൻബാദ് എക്‌സ്പ്രസിൽ പൊട്ടിത്തെറി

ആലപ്പുഴ-ധൻബാദ് എക്‌സ്പ്രസിൽ പൊട്ടിത്തെറി

  • ചെറിയ തോതിലുള്ള തീപിടുത്തമാണ് ഉണ്ടായത്.

ആലപ്പുഴ : ആലപ്പുഴ – ധൻ ബാദ് എക്സ്പ്രസിൽ പൊട്ടിത്തെറി ട്രെയിൻ മാരാരിക്കുളത്തേക്ക് എത്തുമ്പോഴായിരുന്നു അപകടം.ആളപായമില്ല.
ട്രെയിനിന്റെ പാൻട്രിയിലുണ്ടായിരുന്ന ഫയർ എക്സ്റ്റിൻഗ്വിഷർ പൊട്ടിത്തെറിക്കുകയായിരുന്നു.

ഇന്ന് രാവിലെ ആറു മണിക്കാണ് ട്രെയിൽ ആലപ്പുഴയിൽ നിന്ന് പുറപ്പെട്ടത്. തിങ്കളാഴ്ചയായതിനാൽ ട്രെയിനിൽ വലിയ തിരക്കുണ്ടായിരുന്നു. പൊട്ടിത്തെറി ശബ്ദം കേട്ട യാത്രക്കാർ പരിഭ്രാന്തരായി. ചെറിയ തോതിലുള്ള തീപിടുത്തമാണ് ഉണ്ടായത്. തീയണച്ച ശേഷം ട്രെയിൻ യാത്ര തുടരുകയും ചെയ്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )