
ആവേശത്തിൽ വയനാട്
- രാഹുലും ഖാർഗെയുമെത്തി , റോഡ് ഷോ നയിക്കാൻ സോണിയ ഗാന്ധി
കല്പറ്റ: തിരഞ്ഞെടുപ്പ് ആവേശത്തിൽ വയനാട്. എഐസിസി പ്രവർത്തകർ , കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങി നിരവധി ആളുകളാണ് വയനാട്ടിലേക്ക് എത്തിയിരിക്കുന്നത്.
റോഡ് ഷോയ്ക്ക് ശേഷം പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. പ്രിയങ്കയുടെ കന്നിയങ്കത്തിന് സാക്ഷികളാവാനായി രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വയനാട്ടിലേക്കെത്തി.

പത്തുമണിയോടെയാണ് ഇരുവരും കൽപറ്റ സെന്റ്.മേരീസ് കോളെജ് ഗ്രൗണ്ടിൽ പറന്നിറങ്ങിയത്.പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷൻ കെ.
സുധാകരനുമടക്കമുള്ളവർ സ്ഥലത്തുണ്ട്.