ആശങ്ക ഉയർത്തി വില്ലൻ ചുമ

ആശങ്ക ഉയർത്തി വില്ലൻ ചുമ

  • പെർട്ടുസിസ് എന്ന് പേരുള്ള വില്ലൻ ചുമയുടെ അണുബാധ നേരത്തെ കണ്ടുപിടിക്കുക പ്രയാസമാണ്

വില്ലൻ ചുമ പടർന്നു പിടിക്കുന്നതായി റിപ്പോർട്ട്‌. ചൈനയിലും ഫിലിപ്പീൻസിലും മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിൽ വില്ലൻ ചുമ ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്.

പെർട്ടുസിസ് എന്ന് പേരുള്ള വില്ലൻ ചുമയുടെ അണുബാധ നേരത്തെ കണ്ടുപിടിക്കുക പ്രയാസമാണ്. കുട്ടികളിലും കുഞ്ഞുങ്ങളിലും ഈ രോഗം ബാധിച്ചാൽ അപകടകരമാണെന്ന് ആരോഗ്യ വിദഗ്‌ധർ ചൂണ്ടി കാണിക്കുന്നു.

‘വില്ലൻ ചുമ’ എന്ന രോഗം ശ്വാസകോശ സംബന്ധമായ ഒരു അണുബാധയാണ്. (‘Bordetella pertussis’ )എന്ന ഒരുതരം ബാക്ടീരിയയാണ് അണുബാധയ്ക്ക് കാരണമാകുന്നത്. ശ്വാസകോശത്തെയാണ് ഈ അണുബാധ ബാധിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു .

ജലദോഷവും മൂക്ക് അടഞ്ഞതും കുറഞ്ഞ പനിയും നേരിയ ചുമയും വില്ലൻ ചുമയുടെ ലക്ഷണങ്ങളായി പഠനങ്ങൾ പറയുന്നു. അണുബാധയ്ക്ക് ശേഷം 7 മുതൽ 10 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. രോഗം മൂർച്ഛിക്കുമ്പോൾ ന്യുമോണിയാവാനുള്ള സാധ്യതയും മസ്‌തിഷ്‌ക രോഗങ്ങൾക്കും അപ്സമാരത്തിനും വരെ സാധ്യതയുണ്ടെന്നും WHO സൂചിപ്പിക്കുന്നു. ഒന്നോ രണ്ടോ ആഴ്ചയ്ക്ക് ശേഷം അനിയന്ത്രിതമായ ചുമയായി പുരോഗമിക്കും. ചുമ 10 ആഴ്‌ച വരെ നീണ്ടുനിൽക്കുന്നതായി ‘Centers for Disease Control and Prevention’ വ്യക്തമാക്കുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )