
ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി
- സമര വേദിയിലെത്തി ആശാവർക്കർമാരെ കേന്ദ്രമന്ത്രി നേരിൽ കണ്ടു
തിരുവനന്തപുരം:ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സമര വേദിയിലെത്തി ആശാവർക്കർമാരെ കേന്ദ്രമന്ത്രി നേരിൽ കണ്ടു. സമരത്തെ ആരും താഴ്ത്തിക്കെട്ടേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിനെ ആശാവർക്കർമാരുടെ ആവശ്യം അറിയിക്കും.

വിഷയം പ്രധാനമന്ത്രിയെയും ആരോഗ്യമന്ത്രിയെയും ധരിപ്പിക്കുമെന്നും മാനദണ്ഡം പരിഷ്കരിക്കണമെന്ന് ആവശ്യം മുന്നോട്ട് വെയ്ക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. താൻ സമരത്തിന്റെ ഭാഗമല്ല എന്നും സമരം ചെയ്യുന്ന മനുഷ്യരെ കാണാനാണ് വന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
CATEGORIES News