
ഗുരുവായൂർ ക്ഷേത്രത്തിൽ വിലപിടിപ്പുള്ള വസ്തുക്കൾ നടപടിക്രമങ്ങൾ പാലിക്കാതെ കൈകാര്യം ചെയ്തതായി റിപ്പോർട്ട്
- 2019 മുതൽ 22 വരെയുള്ള കാലത്തെ ഒഡിറ്റ് റിപ്പോർട്ട് ആണ് പുറത്തുവന്നത്
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ സ്വർണം വിലപിടിപ്പുള്ള വസ്തുക്കൾ നടപടിക്രമങ്ങൾ പാലിക്കാതെ കൈകാര്യം ചെയ്തതായി സംസ്ഥാന ഒഡിറ്റ് വിഭാഗത്തിൻ്റെ റിപ്പോർട്ട് പറയുന്നു. എസ്ബിഐ ഗോൾഡ് ഡെപ്പോസിറ്റ് സ്കീമിൽ നിക്ഷേപിച്ച സ്വർണ്ണം യഥാസമയം പുതുക്കി വെയ്ക്കാത്തതിനാൽ 79 ലക്ഷം രൂപ നഷ്ടം വന്നതായും റിപ്പോർട്ട് ഉണ്ട്. ഭക്തർ നൽകിയ ചാക്ക് കണക്കിന് മഞ്ചാടിക്കുരു കാണാതായി, കുങ്കുമപ്പൂവ് രേഖകളിൽ കൊള്ളിച്ചില്ല തുടങ്ങിയ കാര്യങ്ങളും ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്.

ഒഡിറ്റ് വിഭാഗം ചൂണ്ടിക്കാണിച്ച ന്യൂനതകൾ പരിഹരിച്ചതിനെക്കുറിച്ച് വിശദമായ സത്യവാങ്മൂലം ഹൈക്കോടതിയിൽ നൽകിയിട്ടുണ്ട് ഗുരുവായൂർ ദേവസ്വം പ്രതികരിച്ചു. 2019 മുതൽ 22 വരെയുള്ള കാലത്തെ ഒഡിറ്റ് റിപ്പോർട്ട് ആണ് പുറത്തുവന്നത്.
CATEGORIES News
