ആർദ്രകേരളം പുരസ്ക്കാരം രണ്ടാം തവണയും നേടി അരിക്കുളം

ആർദ്രകേരളം പുരസ്ക്കാരം രണ്ടാം തവണയും നേടി അരിക്കുളം

  • ആരോഗ്യ മന്ത്രി വീണാ ജോർജ് ഇന്ന് നടത്തിയ പ്രഖ്യാപനത്തിലാണ് ജില്ലയിൽ മൂന്നാം സ്ഥാനം

അരിക്കുളം:ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനം നടത്തിയതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്ര കേരള പുരസ്കാരം രണ്ടാം തവണയും അരിക്കുളം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചു.

ആരോഗ്യ മന്ത്രി വീണാ ജോർജ് ഇന്ന് നടത്തിയ പ്രഖ്യാപനത്തിലാണ് ജില്ലയിൽ മൂന്നാം സ്ഥാനം. ആരോഗ്യ മേഖലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനം ചെലവഴിച്ച തുക, സ്വാന്തന പരിചരണ പരിപാടികൾ, കായകല്പം ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മറ്റു പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തിയാണ് പുരസ്കാരം

പുരസ്കാരം നേടുന്നതിന് വേണ്ടി പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരെയും ജനപ്രതികളെയും ഉദ്യോഗസ്ഥന്മാരെയും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം.സുഗതൻ മാസ്റ്റർ അഭിനന്ദിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )