ആർദ്രയ്ക്ക് വേണ്ടി കാരുണ്യയാത്രയുമായി ഓട്ടോറിക്ഷ തൊഴിലാളികൾ

ആർദ്രയ്ക്ക് വേണ്ടി കാരുണ്യയാത്രയുമായി ഓട്ടോറിക്ഷ തൊഴിലാളികൾ

  • ആർദ്രയുടെ ചികിത്സയ്ക്കായി കാരുണ്യയാത്രയിലൂടെ സ്വരൂപിച്ച 51,360 രൂപ ചികിത്സാസഹായ കമ്മിറ്റിക്ക് കൈമാറി.

കാക്കൂർ : രോഗബാധിതയായ വിദ്യാർഥിനിക്ക് കാരുണ്യയാത്രയിലൂടെ ചികിത്സാസഹായമെത്തിച്ച് കാക്കൂരിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ. കാക്കൂർ പാവണ്ടൂരിലെ തെക്കെ കാടമ്പച്ചാലിൽ 13 വയസ്സുകാരിയായ ആർദ്രയുടെ തലച്ചോറിലെ ഞരമ്പുപൊട്ടി ഒരുവശം തളർന്നനിലയിലാണ്. ആർദ്രയുടെ ചികിത്സയ്ക്കായി കാരുണ്യയാത്രയിലൂടെ സ്വരൂപിച്ച 51,360 രൂപ ചികിത്സാസഹായ കമ്മിറ്റിക്ക് കൈമാറി.

കാക്കൂർ ഗ്രാമീണ വായനശാലയിൽ നടന്ന ചടങ്ങിൽ ഓട്ടോക്കൂട്ടായ്മ്‌മയുടെ ട്രഷറർ കെ. സുധീർകുമാർ ആർദ്ര ചികിത്സാ സഹായകമ്മിറ്റി ചെയർമാൻ സിജി എൻ. പരപ്പിലിന് കൈമാറി. ഇ.പി. അസീസ്, പി. ഉമേഷ്, ടി.പി. നിഷാദ്, അബ്‌ദുൾ റസാഖ്, ഷാഹുൽ അമീർ എന്നിവർ പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )