ഇടതുമുന്നണി ചരിത്ര വിജയം നേടും  മുഹമ്മദ് റിയാസ്

ഇടതുമുന്നണി ചരിത്ര വിജയം നേടും മുഹമ്മദ് റിയാസ്

  • കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന കണ്‍വന്‍ഷന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗമായ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി: പതിനെട്ടാമത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജ ടീച്ചറുടെ വിജയമുറപ്പിക്കാൻ എല്‍ഡിഎഫ് കൊയിലാണ്ടി മണ്ഡലം കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു.

കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന കണ്‍വന്‍ഷന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗമായ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഇടത് മുന്നണി ഇത്തവണ ചരിത്ര വിജയം നേടുമെന്ന് അദ്ദേഹം പറഞ്ഞു.

കണ്‍വെന്‍ഷനില്‍ കാനത്തില്‍ ജമീല എംഎൽഎ, നഗരസഭാധ്യക്ഷ
സുധ കിഴക്കേപ്പാട്ട്, കെ.കെ മുഹമ്മദ്, കെ.ദാസന്‍, എം.പി. ശിവാനന്ദന്‍, കെ.ടി.എം കോയ, ആര്‍.ശശി, പി.വിശ്വന്‍, എം. നാരായണന്‍, മാസ്റ്റര്‍, സി.രമേശ ന്‍, അഡ്വ. സുനില്‍ മോഹന്‍, എം.പി. ഷിബു, കെ.കെ. കണ്ണന്‍, ദേവരാജന്‍, ടി.ചന്തുമാസ്റ്റര്‍, ഡി.ദീപ, ടി.കെ. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഇ.കെ അജിത്ത് മാസ്റ്റര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ രാമചന്ദ്രന്‍ കുയ്യണ്ടി അധ്യക്ഷത വഹിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )