
ഇടിയങ്ങര കുളം നവീകരണത്തിന് ഒരുങ്ങുന്നു
- ഹരിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭരണാനുമതിയായത്
കോഴിക്കോട്: നഗരത്തിൻ്റെ ദീർഘകാലത്തെ ആവശ്യമായ ഇടിയങ്ങര കുളം നവീകരണത്തിന് ഒരുങ്ങുന്നു. 2023-24 വർഷത്തിൽ രണ്ടു കോടി രൂപ വകയിരുത്തിയ വികസനത്തിന് ഹരിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭരണാനുമതിയായത്. സായാഹ്നങ്ങൾ ചെലവഴിക്കാനെത്തുന്ന കുട്ടികൾക്കും മുതിർന്നവർക്കും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്ന രീതിയിൽ നവീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് അ ഹമ്മദ് ദേവർ കോവിൽ എം.എൽ.എ അറിയിച്ചു.
ലാൻഡ് സ്കേപ്പിങ്ങും ഇരിപ്പിടങ്ങളും വിളക്കുകളും മറ്റുമായി മനോഹരമാക്കുന്ന പ്രവൃത്തിയാണ് നടക്കുക. പ്രവൃത്തി പൂർത്തിയാകുന്നതോടെ നഗരത്തിലെ ടൂറിസം മേഖലയുടെ വികസനത്തിന് വലിയ മുന്നേറ്റം നടത്താനും കഴിയും. ഇറിഗേഷൻ വകുപ്പാണ് പദ്ധതി തയാറാക്കിയത്. പള്ളിക്കുളമായതിനാൽ നവീകരണത്തിന് വഖഫ് അനുമതിയും നൽകിയിട്ടുണ്ട്. വിശദ പദ്ധതി രേ ഖ (ഡി.പി.ആർ) തയാറാക്കിയ ശേഷമാണ് അനുമതിക്കായി സമർപ്പിച്ചിരുന്നത്.