
ഇനി ഒ പി ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യാം
- മൊബൈൽ ആപ്ലിക്കേഷനുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം:സംസ്ഥാന സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ രോഗികൾക്ക് ക്യൂവിൽ നിൽക്കാതെ ഇനി ഒ പി ടിക്കറ്റ് ബുക്കു ചെയ്യാനുള്ള മൊബൈൽ ആപ്ലിക്കേഷൻ ‘ഇ-ഹെൽത്ത് കേരള’ എന്ന പേരിൽ ജനകീയമാക്കാനുള്ള നടപടികൾ ആരോഗ്യവകുപ്പ് ആരംഭിച്ചു. യുഎച്ച്ഐഡി കാർഡ് നമ്പറും ആധാർ നമ്പറുമുപയോഗിച്ച് ഒപി ടിക്കറ്റ് ബുക്കു ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. നിലവിൽ മലപ്പുറം ജില്ലയിൽ 60 ഓളം ആരോഗ്യ സ്ഥാപനങ്ങളിലാണ് ഇ-ഹെൽത്ത് സേവനം നടപ്പിലാക്കിയത്.

14 ലധികം സ്ഥാപനങ്ങളിൽ പുതുതായി ഇ-ഹെൽത്ത് സംവിധാനം ആരംഭിക്കാനുള്ള പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്.നിലവിൽ പൊതുജനങ്ങൾക്ക് ഇ-ഹെൽത്ത് പോർട്ടൽ വഴി സർക്കാർ ആരോഗ്യസ്ഥാപനങ്ങളിലെ ഡോക്ടർ കൺസൾട്ടേഷനുകൾക്കായി മുൻകൂർ ബുക്ക് ചെയ്യാം. എത്ര വിവരങ്ങൾ ബുക്കിംഗ് ദിവസം പരിശോധനയ്ക്ക് ഉണ്ടായിരിക്കും, രോഗിയുടെ മെഡിക്കൽ പശ്ചാത്തലം, ലാബ് ടെസ്റ്റുകളുടെ ഫലങ്ങൾ, ഡോക്ടറുടെ കുറിപ്പുകൾ തുടങ്ങിയവ മൊബൈലിൽ ലഭ്യമാണ്. ബുക്ക് ചെയ്യുന്നതിനോടൊപ്പം ഒ പി ടിക്കറ്റ് ചാർജുകളുടെ ഓൺലൈൻ പേയ്മെന്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.