
ഇന്ത്യയിൽ നടക്കുന്നത് മതം രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന ഫാസിസം -കെ.എൻ.എ. ഖാദർ
- മാധ്യമപ്രവർത്തകനും രാഷ്ട്രീയ, സാമൂഹിക പ്രവർത്തകനുമായിരുന്ന ഐ.വി. ബാബു അനുസ്‌മരണത്തിൽ ‘ഇന്ത്യൻ ഫാസിസത്തിന് പ്രായപൂർത്തിയായോ’ എന്ന പ്രമേയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
വടകര : ഭരണഘടനയെ നോക്കുകുത്തിയാക്കി ഇന്ത്യയെ മതാധിഷ്‌ഠിത രാജ്യമാക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് മുസ്ലിംലീഗ് നേതാവ് കെ.എൻ.എ. ഖാദർ പറഞ്ഞു. മാധ്യമപ്രവർത്തകനും രാഷ്ട്രീയ, സാമൂഹിക പ്രവർത്തകനുമായിരുന്ന ഐ.വി. ബാബു അനുസ്‌മരണത്തിൽ ‘ഇന്ത്യൻ ഫാസിസത്തിന് പ്രായപൂർത്തിയായോ’ എന്ന പ്രമേയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതം രാഷ്ട്രീയത്തെ വിഴുങ്ങുന്ന കാലമാണ് കടന്നുപോകുന്നത്. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ പ്രധാനമന്ത്രി നടത്തുകയും പാർലമെന്റ് മന്ദിരം സന്ന്യാസിമാർ ഉദ്ഘാടനംചെയ്യുകയും ചെയ്യുന്നതുതന്നെയാണ് ഫാസിസത്തിന് ഏറ്റവും വലിയ ഉദാഹരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.സി. രാജേഷ് അധ്യക്ഷനായി. കെ.കെ. രമ എംഎൽഎ അനുസ്മരണപ്രഭാഷണം നടത്തി. പ്രഭാഷകൻ പ്രമോദ് പുഴങ്കര, ബിജിത്ത് ലാൽ എന്നിവർ സംസാരിച്ചു.
CATEGORIES News