ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നത് ഇന്നത്തെ യുവതലമുറയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നത് ഇന്നത്തെ യുവതലമുറയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ‘വീർ ബാൽ ദിവസ്’ ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

ന്യൂഡൽഹി : ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള യാത്രയിൽ നിർണ്ണായക പങ്ക് വഹിക്കുന്നത് ഇന്നത്തെ യുവതലമുറയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ‘വീർ ബാൽ ദിവസ്’ ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തുള്ള ജെൻസി, ‘ജനറേഷൻ ആൽഫ’ എന്നീ വിഭാഗങ്ങളിൽപ്പെടുന്ന യുവാക്കളുടെ കഴിവിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ കുട്ടികളുടെയും യുവാക്കളുടെയും ആത്മവിശ്വാസവും കാര്യപ്രാപ്തിയും കാണുമ്പോൾ തനിക്ക് ആത്ഭുതം തോന്നുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒരു കുട്ടി ജ്ഞാനമുള്ള കാര്യങ്ങൾ സംസാരിക്കുകയാണെങ്കിൽ അത് സ്വീകരിക്കണം എന്ന ചൊല്ല് ഉദ്ധരിച്ച അദ്ദേഹം, മഹത്വം എന്നത് പ്രായത്തിലല്ല മറിച്ച് ഒരാളുടെ പ്രവൃത്തികളിലും നേട്ടങ്ങളിലുമാണെന്ന് ഓർമ്മിപ്പിച്ചു. ഇന്നത്തെ തലമുറ കൈവരിക്കുന്ന നേട്ടങ്ങൾ ഒരു തുടക്കം മാത്രമാണെന്നും, ആകാശത്തോളം വലിയ സ്വ‌പ്നങ്ങൾ കാണാൻ അവർക്ക് സാധിക്കണമെന്നും മോദി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )