
ഇന്ത്യയെ വീണ്ടും പാഠം പഠിപ്പിക്കുമെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്
- പാകിസ്താന് അർഹമായ ഒരു തുള്ളി വെള്ളം പോലും തട്ടിയെടുക്കാൻ ഇന്ത്യയെ അനുവദിക്കില്ലെന്നാണ് വ്യക്തമാക്കിയത്.
ന്യൂഡൽഹി : ഇന്ത്യയ്‌ക്കെതിരെ വീണ്ടും പ്രകോപന പരാമർശവുമായി പാകിസ്‌താൻ. സിന്ധു നദിയിലെ വെള്ളം തടയുന്നത് യുദ്ധമായി കണക്കാക്കുമെന്നും ഇന്ത്യയെ വീണ്ടും പാഠം പഠിപ്പിക്കുമെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പറഞ്ഞു. ഇസ്ലാമാബാദിൽ നടന്ന ഒരു ചടങ്ങിനിടെയാണ് വിവാദ പരാമർശം. പാകിസ്താന് അർഹമായ ഒരു തുള്ളി വെള്ളം പോലും തട്ടിയെടുക്കാൻ ഇന്ത്യയെ അനുവദിക്കില്ലെന്നാണ് വ്യക്തമാക്കിയത്.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്‌താനെതിരായുള്ള കടുത്ത നടപടികളുടെ ഭാഗമായാണ് ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിച്ചത്. ഈ വിഷയം മുൻനിർത്തിയാണ് ഷഹബാസ് ഷരീഫ് കടുത്ത ഭാഷയിൽ ഇന്ത്യയ്ക്കെതിരെ പ്രകോപനപരമായ പരാമർശം നടത്തിയത്. പാക് സൈനിക മേധാവി അസിം മുനീർ, പാകിസ്‌താൻ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ എന്നിവർക്ക് പിന്നാലെയാണ് ഇപ്പോൾ ഷഹബാസ് ഷരീഫിൻ്റെയും ഭീഷണി.
CATEGORIES News
