ഇന്ത്യൻ ആർമിയെ അപമാനിച്ച പഞ്ചായത്ത് പ്രസിഡന്റിനെതിരെ പ്രതിഷേധം

ഇന്ത്യൻ ആർമിയെ അപമാനിച്ച പഞ്ചായത്ത് പ്രസിഡന്റിനെതിരെ പ്രതിഷേധം

  • രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി

കക്കോടി:ഇന്ത്യൻ ജനതയെയും ഇന്ത്യൻ ആർമിയെയും അപമാനിക്കുന്ന രീതിയിൽ ഫെയ്‌സ് ബുക് പോസ്‌റ്റിട്ട കക്കോടി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഷീബരാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി. പ്രകടനമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ 2 തവണ ഓഫിസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. പ്രവർത്തകർ റോഡ് ഉപരോധിച്ചു.

തുടർന്ന് പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്‌റ്റ് ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി.ആഷിഖ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ഗുലാം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് അറോട്ടിൽ കിഷോർ, കെഎസ്‌യു സംസ്‌ഥാന ജനറൽ സെക്രട്ടറി സനൂജ് കുരുവട്ടൂർ, പഞ്ചായത്ത് അംഗം ഇ.എം.ഗിരീഷ് കുമാർ, എൻ.പി.ബിജേഷ്, വിപിൻ കിരാലൂർ എന്നിവർ പ്രസംഗിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )