
ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ ജോലി നേടാം
- ഐടി ഐ വിജയിച്ചവർക്കും അപേക്ഷിക്കാം, 200 ഒഴിവുകൾ
ന്യൂഡൽഹി :കേന്ദ്ര സർക്കാരിന് കീഴിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ അവസരം. ഐഒസി ഇപ്പോൾ ട്രേഡ് അപ്രന്റീസ്, ടെക്നീഷ്യൻ അപ്രന്റീസ്, ഗ്രാഡ്വേറ്റ് അപ്രന്റീസ് തസ്തികയിലേക്കാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അവസരമുണ്ട്. ആകെ 200 ഒഴിവുകളാണുള്ളത്. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 16.

തസ്തിക & ഒഴിവ്:
ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ ട്രേഡ് അപ്രന്റീസ്, ടെക്നീഷ്യൻ അപ്രന്റീസ്, ഗ്രാഡ്വേറ്റ് അപ്രന്റീസ് തസ്തികയിൽ റിക്രൂട്ട്മെന്റ്. ആകെ 200 ഒഴിവുകൾ ഉണ്ട്.തമിഴ്നാട്, പുതുച്ചേരി, കർണാടക, കേരള, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലായി നിയമനങ്ങൾ നടക്കും.ട്രേഡ് അപ്രന്റീസ് = 35 ഒഴിവ്
ടെക്നീഷ്യൻ അപ്രന്റീസ് = 80 ഒഴിവ്
ഗ്രാഡ്വേറ്റ് അപ്രന്റീസ് = 198 ഒഴിവ്
പ്രായപരിധി
18 വയസ് മുതൽ 24 വയസ് വരെ പ്രായമുള്ളവർക്കാണ് അവസരം.
യോഗ്യത
ട്രേഡ് അപ്രന്റീസ്:
പത്താം ക്ലാസ് വിജയം, ഐടി ഐ സർട്ടിഫിക്കറ്റ്.
ടെക്നീഷ്യൻ അപ്രന്റീസ്:
എഞ്ചിനീയറിങ് ഡിപ്ലോമ
ഗ്രാഡ്വേറ്റ് അപ്രന്റീസ്:ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി.
താൽപര്യമുള്ള ഉദ്യോഗാർഥികൾ നാഷണൽ അപ്രൻ്റീസ് പോർട്ടൽ മുഖേന രജിസ്ട്രേഷൻ ചെയ‌്ത് അപേക്ഷിക്കുക.