
ഇന്ത്യൻ പാസ്പോർട്ട് പുതുക്കൽ; സേവനങ്ങൾ ഇനി ലളിതമാകും
- പാസ്പോർട്ട് പുതുക്കൽ സേവനങ്ങളിൽ പ്രോസസ്സിംഗ് സമയം കുറയ്ക്കും
യുഎഇ യിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്പോർട് പുതുക്കുന്നതിനുള്ള സേവനങ്ങൾ ലളിതമാക്കിയതായി ഇന്ത്യൻ എംബസി അറിയിച്ചു . നിലവിലുള്ള പാസ്പോർട്ട് പുതുക്കൽ സേവനങ്ങളിൽ പ്രോസസ്സിംഗ് സമയം കുറയ്ക്കും. ബി എൽ എസ് നൽകുന്ന പ്രീമിയം ലോഞ്ച് സേവനത്തിൽ, ഇന്ത്യൻ എംബസിയും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റും അധിക ഫീസ് ഈടാക്കുന്ന തത്‌കാൽ സേവനത്തിലൂടെ മാത്രമേ പാസ്പോർട്ടുകൾ അതിവേഗം പുതുക്കാൻ കഴിയുകയുള്ളു . തത്കാൽ പാസ്പോർട്ട് പുതുക്കൽ സേവനം തേടുന്നവർക്ക് മുൻകൂർ അപ്പോയിന്റ്മെന്റ് ആവശ്യമില്ലെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി.

പാസ്പോർട്ട് പുതുക്കൽ സേവനങ്ങൾക്ക് ഇന്ത്യയിൽ നിന്ന് പോലീസ് ക്ലിയറൻസ് ആവശ്യമാണ്. എന്നാൽ തിരഞ്ഞെടുത്ത സേവന വിഭാഗത്തെ ആശ്രയിച്ച് ഇത് വ്യത്യസ്ത ഘട്ടങ്ങളിലാണ് നടക്കുക. സാധാരണ പാസ്പോർട്ട് പുതുക്കലിന് പോലീസ് ക്ലിയറൻസ് ആവശ്യമാണെങ്കിലും തത്കാൽ പാസ്പോർട്ട് പുതുക്കൽ സേവനത്തിന് കീഴിൽ പാസ്പോർട്ട് ഇഷ്യൂ ചെയ്ത ശേഷം പോലീസ് ക്ലിയറൻസ് സംഭവിക്കുമെന്ന് മിഷൻ വ്യക്തമാക്കി. സാധാരണ പാസ്പോർട്ട് പുതുക്കൽ സേവനത്തിന് മൂന്ന് മുതൽ നാല് പ്രവൃത്തി ദിവസങ്ങളാണ് വേണ്ട സമയം. എന്നാൽ തത്കാൽ പാസ്പോർട്ടുകൾ 12 മണിക്ക് മുമ്പ് അപേക്ഷിച്ചാൽ അടുത്ത പ്രവൃത്തി ദിവസമോ അതേ ദിവസം തന്നെയോ ലഭ്യമാകും.