ഇന്ത്യൻ റെയിൽവേയിൽ 32,000 ഒഴിവ്

  • അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 22

ന്യൂഡൽഹി :ഇന്ത്യൻ റെയിൽവേയിൽ ലെവൽ ഒന്ന് ശമ്പള തസ്‌തികയിലേക്ക് വിജ്ഞാപനം നടന്നു . 32,000ത്തോളം ഒഴിവുകളാണ് വരുന്നത്. യോഗ്യരായവരെ തിരഞ്ഞെടുക്കുന്നതിനായി കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തും. സാങ്കേതിക വിഭാഗത്തിലെ അസിസ്റ്റന്റ് ലെവലും ട്രാക്ക് മെയിന്റൈയിനർ പോലെയുള്ള തസ്തികകളും ഇതിൽ ഉൾപ്പെടും. സിവിൽ, ഇലക്ട്രിക്കൽ,മെക്കാനിക്കൾ തുടങ്ങിയവയിൽ അസിസ്റ്റന്റുമാരുടെയും ഒഴിവുകളുണ്ട്. ഹെൽപ്പർ എന്നപേരിൽ മുൻപ് അറിയപ്പെട്ടിരുന്ന തസ്തികകളാണിത്. 18,000 രൂപയാണ് അടിസ്ഥാന ശമ്പളം.അപേക്ഷിക്കാനുള്ള പ്രായപരിധി: 2025 ജൂലൈയിൽ 18നും 36 വയസിനും ഇടയിൽ പ്രായം. ഒരാൾക്ക് ഒരു അപേക്ഷ മാത്രമേ അയയ്ക്കാനാവൂ.

വിജ്ഞാപനം 08/2024 എന്ന നമ്പരിൽ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഓൺലൈനായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ജനുവരി 23 മുതൽ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങും. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 22.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )