ഇന്ത്യ-പാക് സംഘർഷം; ഐസിഎഐ നടത്താനിരുന്ന സിഎ പരീക്ഷകൾ മാറ്റിവെച്ചു

ഇന്ത്യ-പാക് സംഘർഷം; ഐസിഎഐ നടത്താനിരുന്ന സിഎ പരീക്ഷകൾ മാറ്റിവെച്ചു

  • മെയ് ഒൻപത് മുതൽ മെയ് 14 വരെ നടത്താൻ നിശ്ചയിച്ചിരുന്ന സിഎ പരീക്ഷകളാണ് മാറ്റിവെച്ചത്

ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) മെയ് ഒൻപത് മുതൽ മെയ് 14 വരെ നടത്താൻ നിശ്ചയിച്ചിരുന്ന സിഎ പരീക്ഷകൾ മാറ്റിവെച്ചു.

മെയ് ഒൻപത് മുതൽ മെയ് 14 വരെ നടത്താൻ നിശ്ചയിച്ചിരുന്ന സിഎ ഫൈനൽ, ഇന്റർമീഡിയറ്റ്, പോസ്റ്റ് ക്വാളിഫിക്കേഷൻ കോഴ്‌സ് (പിക്യുസി) പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തിയതികൾ പിന്നീട് അറിയിക്കുമെന്ന് ഐസിഎഐ അറിയിച്ചു. അപേക്ഷകർ പതിവായി ഔദ്യോഗിക വെബ്സൈറ്റ് icai.org സന്ദർശിക്കണമെന്നും ഐസിഎഐ നിർദേശിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )