
ഇന്ത്യ റീഡിങ് ഒളിമ്പ്യാഡ് പുരസ്‌കാരം നേടി ആഗ്ന യാമി.
- ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കവയത്രിക്കുള്ള വേൾഡ് ബുക്ക് ഓഫ് റെക്കോർഡ് ജേതാവ് കൂടിയാണ് ഈ കൊച്ചു മിടുക്കി.
കോഴിക്കോട് : ഇന്ത്യ റീഡിങ് ഒളിമ്പ്യാഡ് അവാർഡ് സ്വന്തമാക്കി കൊച്ചുമിടുക്കി ആഗ്ന യാമി. ഹൈദ്രരബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫുഡ് ഫോർ തോട്ട് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഇന്ത്യ നൽകി വരുന്ന അവാർഡാണ് റീഡിങ് ഒളിമ്പ്യാഡ് അവർഡ്.
പുതിയ തലമുറയിലെ കുട്ടികളുടെ കഴിവുകൾ മനസ്സിലാക്കി ഇവർ ജൂനിയർ വിഭാഗത്തിന് നൽകിവരുന്ന അവാർഡാണ് ആഗ്ന യാമി സ്വന്തമാക്കിയത്. ഹൈദ രാബാദ് ബിർള പ്ലാനിറ്റോറിയത്തിലെ ഭാസ്കര ഓഡിറ്റോറിയത്തിൽ നടന്ന ഐ.ആർ. ഒ ലിറ്ററേച്ചർ ഫെസ്റ്റിവിലിലാണ് ആഗ്ന യാമി അവാർഡ് ഏറ്റുവാങ്ങിയത്. വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ആഗ്ന യാമി.
മാതൃഭൂമി താമരശ്ശേരി ലേഖകൻ അജയ് ശ്രീശാന്തിന്റെയും കോഴിക്കോട് ആകാശവാണി ന്യൂസ് എഡിറ്റർ ശ്രുതി സുബ്രഹ്മണ്യന്റെയും മകളാണ് ആഗ്ന യാമി. നിലവിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കവയത്രിക്കുള്ള വേൾഡ് ബുക്ക് ഓഫ് റെക്കോർഡ് ജേതാവ് കൂടിയാണ് ഈ കൊച്ചു മിടുക്കി.