
ഇന്നു മുതൽ മഴ കുറഞ്ഞേക്കും ; കാസർകോട്, കണ്ണൂർ ജില്ലകളിൽ യെലോ അലർട്ട്
- കടലാക്രമണത്തിനും സാധ്യത
തിരുവനന്തപുരം:ഇന്നുമുതൽ സംസ്ഥാനത്ത് മഴ ദുർബലമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് കണ്ണൂർ, കാസർകോട് ജില്ലകളിൽ ആണ്.11.55 സെന്റീമീറ്റർ വരെ മഴ കണ്ണൂർ, കാസർകോട് ജില്ലകളിൽ ലഭിച്ചേക്കാം. കൂടാതെ തീരങ്ങളിൽ ഉയർന്ന തിരയ്ക്കും കടലാക്രമണത്തിനും സാധ്യത തുടരുന്നുണ്ട്.അതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുക തന്നെ ചെയ്യും.

സംസ്ഥാനത്ത് വരുന്ന 4 ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയുണ്ട്. വടക്കൻ കേരളത്തിൽ പ്രത്യേകിച്ച് കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ മഴ തുടരും. ജൂലൈ അവസാനത്തോടെ വീണ്ടും കേരളത്തിൽ മഴ സജീവമാകാൻ സാധ്യതയുണ്ട്.
CATEGORIES News