ഇരുപത് രൂപയിൽ സിം 90 ദിവസം ആക്ട്‌ടീവാക്കാം

ഇരുപത് രൂപയിൽ സിം 90 ദിവസം ആക്ട്‌ടീവാക്കാം

  • പുതിയ മാനദണ്ഡവുമായി ട്രായ്

ന്യൂഡൽഹി: മിക്കവരുടെയും കൈയിൽ രണ്ട് സിം കാർഡുകൾ ഉണ്ടാകും. ഒന്ന് സ്ഥിരമായി ഉപയോഗിക്കുന്നുണ്ടെങ്കിൽ സെക്കൻഡറി സിം അടിയന്തരഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കുന്നവരാകും മിക്കവരും. എന്നാൽ സെക്കൻഡറി സിം കട്ടാകാതിരിക്കാൻ റീച്ചാർജ് ചെയ്യാൻ വലിയ തുക ചെലവഴിക്കേണ്ടിവരുന്ന അവസ്ഥയാണുള്ളത്. അതിന് പരിഹാരമായിരിക്കുകയാണ് പുതിയ നിയമം.പ്രീപെയ്‌ഡ് സിം കാർഡുകൾ ആക്ടീവായി നിർത്താൻ 20 രൂപ ചെലവഴിച്ചാൽ മതി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) വരുത്തിയ പുതിയ മാറ്റങ്ങൾ ഉപഭോക്താക്കൾക്ക് ആശ്വാസം പകരുന്നതാണ്. സിം കാർഡിൽ കുറഞ്ഞത് 20 രൂപ ബാലൻസുണ്ടെങ്കിൽ ആ സിം ആക്റ്റീവായി നിലനിത്തണമെന്നതാണ് പുതിയമാനദണ്ഡം. നിലവിൽ എല്ലാ മാസവും ആക്ടീവായി നിലനിർത്താൻ ഏകദേശം 199 രൂപയ്ക്ക് റീച്ചാർജ് ചെയ്യണമായിരുന്നു. ഇത് വലിയ ഭാരമാണ് ഉപയോക്താക്കൾക്ക് ഉണ്ടാക്കിയിരുന്നത്.

പ്രീപെയ്‌ഡ് സിംകാർഡുകൾക്ക് മാത്രമാണ് പുതിയ നിയമം ബാധകം. 90 ദിവസത്തിനുള്ളിൽ സിം കാർഡ് ഉപയോഗിച്ചില്ലെങ്കിൽ (കോളിനോ മെസേജിനോ ഡാറ്റയ്ക്കോ മറ്റ് സർവീസുകൾക്കോ) സിം ഡീ ആക്റ്റിവേറ്റാകും. എന്നാൽ സിം കാർഡിൽ 20 രൂപയോ അതിൽ കൂടുതലോ രൂപ ഉണ്ടെങ്കിൽ 30 ദിവസത്തേക്ക് കൂടി ആക്‌ടീവാകും. 20 രൂപയിൽ താഴെയാണെങ്കിൽ സിം ഡീ ആക്ടിവേറ്റാകും. എന്നാൽ സിം പ്രവർത്തനരഹിതമായി 15 ദിവസത്തിനുള്ളിൽ 20 രൂപക്ക് റീച്ചാർജ് ചെയ്ത‌ാൽ സിം കാർഡ് വീണ്ടുംറീച്ചാർജ് ചെയ്താൽ സിം കാർഡ് വീണ്ടും ആക്ടീവാകും എന്നതാണ് പുതിയ വ്യവസ്ഥ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )