ഇരുവശത്തും കുഴി;സംസ്ഥാനപാതയിൽ തെരുവത്ത് കടവ് മുതൽ കരുവണ്ണൂർ വരെ ദുരിതയാത്ര

ഇരുവശത്തും കുഴി;സംസ്ഥാനപാതയിൽ തെരുവത്ത് കടവ് മുതൽ കരുവണ്ണൂർ വരെ ദുരിതയാത്ര

  • കഴിഞ്ഞ മഴയിൽ റോഡിന്റെ ഇരുവശങ്ങളിലും വെള്ളം കുത്തിയൊലിച്ച് രൂപപ്പെട്ട കുഴി ഇതുവരെ നികത്തിയിട്ടില്ല

നടുവണ്ണൂർ:കോഴിക്കോട് കുറ്റ്യാടി സംസ്ഥാനപാതയിൽ തെരുവത്ത് കടവ് മുതൽ കരുവണ്ണൂർ വരെ വാഹനയാത്രയും കാൽനട യാത്രയും അപകടത്തിൽ. കഴിഞ്ഞ മഴയിൽ റോഡിന്റെ ഇരുവശങ്ങളിലും വെള്ളം കുത്തിയൊലിച്ച് രൂപപ്പെട്ട കുഴി ഇതുവരെ നികത്തിയിട്ടില്ല.

വാഹനങ്ങൾ സൈഡ് കൊടുക്കുമ്പോൾ റോഡിൽ നിന്നിറങ്ങി പോയാൽ കുഴിയിൽ വീണ് അപകടം ഉറപ്പാണ്. തെരുവത്ത് കടവ് മെട്രോ ആശുപത്രിക്കു സമീപം, മേക്കോത്ത് കയറ്റം, നടുവണ്ണൂർ ടൗൺ, കാവുന്തറ റോഡ് ജംക്‌ഷനു സമീപം, കൂട്ടാലിട റോഡ് ജംക്‌ഷന് അടുത്ത്, ആഞ്ഞോളി മുക്ക് എന്നിവിടങ്ങളിൽ റോഡിന് ഇരുവശത്തും വലിയ കുഴികളാണ്.കൂടാതെ റോഡരികിലെ വീടുകളിലേക്ക് വാഹനങ്ങൾ കയറ്റാനും കുഴി തടസ്സമാകുന്നുണ്ട്. സന്നദ്ധ സംഘടനകളും പൊതുപ്രവർത്തകരും ഈ പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽ എത്തിച്ചെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )