ഇറക്കുമതി കൂടി, റബർ വില കുറഞ്ഞു – ആശങ്കയിൽ കർഷകർ

ഇറക്കുമതി കൂടി, റബർ വില കുറഞ്ഞു – ആശങ്കയിൽ കർഷകർ

  • നാളികേര കർഷകരെ സഹായിച്ചതുപോലെ റബർ കർഷകരെ രക്ഷിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് കർഷകർ

ഇടുക്കി : റബർ വില കുത്തനെ ഇടിയുന്നത് കർഷകരെ ആശങ്കയിലാക്കുന്നു. ഒരുമാസം മുമ്പുവരെ വ്യാപാരി കൾ 250 രൂപക്കാണ് റബർ എടുത്തിരുന്നത്. ഇന്നാകട്ടെ 190 രൂപയായി കുറഞ്ഞു . പെട്ടന്ന് വില കുറയുന്നതിനാൽ ചെറുകിട വ്യാപാരികളിൽ പലരും റബർ വാങ്ങാൻ തന്നെ മടിക്കുന്നതും കർഷകരുടെ പേടി വർധിപ്പിയ്ക്കുന്നു. രാജ്യാന്തര വിലയും കൂപ്പുകുത്തുന്നു. ബാങ്കോക് വില 222 രൂപയായി കുറഞ്ഞു. വിദേശത്തുനിന്ന് വൻതോതിൽ ഇറക്കുമതി നടന്നതാണ് ആഭ്യന്തര വില
കുറയാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. അതേ സമയം ടയർ കമ്പനികൾ
ആവശ്യത്തിന് റബർ ശേഖരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കമ്പനികൾ വിപണിയിൽ താൽപര്യം കാണിക്കുന്നില്ല. ടയർ കമ്പനികൾ കിട്ടിയ അവസരത്തിൽ ആവശ്യത്തിന് റബർ ഇറക്കുമതി ചെയ്തിട്ടുണ്ട്.

കണ്ടെയ്‌നർ ക്ഷാമകാലത്ത് ഇറക്കുമതി പാടേ നിലച്ചിരുന്നു.ഇത് ആവർത്തിക്കാതിരിക്കാനാണ് കമ്പനികൾ ജാഗ്രത പുലർത്തുന്നത്. വരും ദിവസങ്ങളിൽ വില 180 രൂപയാകുമെന്നാണ് സൂചന. പലിശക്ക് പണം വാങ്ങി റബർതോട്ടം പാട്ടത്തിനെടുത്തവർ ഉൾപ്പെടെ ഇതോടെ സമ്മർദത്തിലാണ്. വില ഇടിയുന്നത് തടയാൻ ഇറക്കുമതി തീരുവ വർധിപ്പിക്കണമെന്നാണ്കർഷകരുടെ ആവശ്യം.ഭക്ഷ്യ എണ്ണയുടെ തീരുവ വർധിപ്പിച്ച് നാളികേര കർഷകരെ സഹായിച്ചതുപോലെ റബർ കർഷകരെ രക്ഷിക്കാൻ കേന്ദ്രസർക്കാർ തയാറാകണം. താങ്ങുവില വർധിപ്പിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.180 രൂപയാണ് റബറിൻ്റെ നിലവിലെ താങ്ങുവില. താങ്ങുവില 230 രൂപയെ ങ്കിലും ആക്കണമെന്നാണ് കർഷകരു ടെ ആവശ്യം. 2024ലെ സംസ്ഥാന സാ മ്പത്തിക സർവേ പ്രകാരം സംസ്ഥാനത്ത് 5.50 ലക്ഷം ഹെക്ടറിലാണ് റബർ കൃഷി. 5.99 ലക്ഷം ടണ്ണാണ് ഉൽപ്പാദനം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )