
ഇറക്കുമതി തീരുവയിൽ വീണ്ടും കടുത്ത നടപടിയുമായി ട്രംപ്
- ചൊവ്വാഴ്‌ച മുതൽ ഇറക്കുമതി തീരുവ പ്രാബല്യത്തിൽ വരുമെന്ന് ഡോണൾഡ് ട്രംപ്
ന്യൂയോർക്ക് : ഇറക്കുമതി തീരുവയിൽ കടുത്ത നടപടിയുമായി വീണ്ടും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാനഡ, മെക്സിക്കോ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് നികുതി ഏർപ്പെടുത്തിയിരിയ്ക്കുകയാണ്.ചൊവ്വാഴ്‌ച മുതൽ ഇറക്കുമതി തീരുവ പ്രാബല്യത്തിൽ വരുമെന്ന് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.

അതേ സമയം തീരുവ ഒഴിവാക്കണമെങ്കിൽ കമ്പനികളോട് അമേരിക്കയിലേക്ക് പ്രവർത്തനം മാറ്റാനാണ് നിർദേശിച്ചിരിക്കുന്നത്.എന്നാൽ ട്രംപിന്റെ തീരുമാനത്തിൽ മറുപടിയുമായി കാനഡ രംഗത്തെത്തി. അമേരിക്കൻ ഉത്പന്നങ്ങൾക്ക് കാനഡയിൽ അധിക തീരുവ ഏർപ്പെടുത്തുമെന്നാണ് കാനഡ ഇപ്പോൾ വ്യക്തമാക്കിയിരിയ്ക്കുന്നത്.
CATEGORIES News