
ഇലക്ട്രിക് വാഹനം ഓട്ടത്തിൽ ചാർജ് ചെയ്യാം; ഡയനാമിക് വയർലസ് സംവിധാനം കേരളത്തിലേക്ക്
- രാജ്യത്തെ ആദ്യ പരീക്ഷണമാണിത്
കൊച്ചി: കേരളത്തിൽ ഇലക്ട്രിക് വാഹനം ഓട്ടത്തിൽ തന്നെ ചാർജ് ചെയ്യുന്ന ഡയനാമിക് വയർലസ് സംവിധാനമെത്തുന്നു. രാജ്യത്തെ ആദ്യ പരീക്ഷണമാണിത്. ഇലക്ട്രിക് ബസും കാറും കൂടുതലുള്ള തിരുവനന്തപുരത്താണ് ആദ്യ പരീക്ഷണം നടക്കുക. ഒരു വർഷത്തിനുള്ളിൽ ട്രയൽ റൺ നടത്തും. ഇതിനായി നോർവേയിലുൾപ്പെടെ സമാന പദ്ധതി നടപ്പാക്കിയ ഇലക്ട്രിയോൺ കമ്പനിയുമായി അനെർട്ട് ചർച്ച പൂർത്തിയാക്കി.

ഹൈവേ പ്രതലത്തിൽ സ്ഥാപിക്കുന്ന ട്രാൻസ്മിറ്റർ യൂണിറ്റും വാഹനത്തിനടിയിലെ റിസീവർ പാഡും മുഖാമുഖം വരുമ്പോഴാണ് ചാർജാകുന്നത്. കാന്തിക പ്രവർത്തനത്തിലൂടെയാണ് (മാഗ്നറ്റിക് റെസോണൻസ്) ചാർജിംഗ്. ഇതിനായി സംസ്ഥാന ഹൈവേകളിൽ സ്ഥലം കണ്ടെത്തി ട്രാൻസ്മിറ്റർ പാനലുകൾ സ്ഥാപിക്കും.
CATEGORIES News