
ഇലാഹിയ കോളേജിൽ 16 ൽ 12 സീറ്റിലും എംഎസ്‌എഫ്
- 4 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കും
ചേലിയ: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇലക്ഷൻ നോമിനേഷൻ പ്രക്രിയ അവസാനിച്ചപ്പോൾ ചേലിയ ഇലാഹിയ കോളേജിൽ ഒറ്റക്ക് യൂണിയൻ നിലനിർത്തി എംഎസ്‌എഫ് . ആകെ 16 സീറ്റിൽ 12 സീറ്റിലും എതിരില്ലാതെയാണ് എംഎസ്‌എഫ് തിരഞ്ഞെടുക്കപ്പെട്ടത്.
ചെയർമാൻ , വൈസ് ചെയർമാൻ , ജനറൽ സെക്രട്ടറി , ജോയിൻ്റ് സെക്രട്ടറി , യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ , ഫൈൻ ആർട്സ് സെക്രട്ടറി , സ്റ്റുഡൻ്റ് എഡിറ്റർ തുടങ്ങിയ ജനറൽ സീറ്റിലേക്കും കൊമേഴ്സ് , മാനേജ്മെൻ്റ് , സോഷ്യോളജി തുടങ്ങിയ അസോസിയേഷനുകളും ഫസ്റ്റ് ഇയർ , സെക്കൻ്റ് ഇയർ സീറ്റുകളിലേക്കുമാണ് എംഎസ്‌എഫ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ബാക്കിയുള്ള 4 സീറ്റുകളിലേക്ക് മാത്രമാണ് തിരഞ്ഞെടുപ്പ് നടക്കുക.
CATEGORIES News