
ഇഴഞ്ഞു നീങ്ങി സർവീസ് റോഡ് പണി;വഴിമുട്ടി കുഞ്ഞിപ്പള്ളി ടൗൺ
- സാമൂഹികാരോഗ്യകേന്ദ്രം, പോലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുന്ന പ്രധാനവഴിയാണ് അടച്ചത്
അഴിയൂർ: ദേശീയപാത സർവീസ് റോഡ് പണി ഇഴഞ്ഞുനീങ്ങുന്നതു കാരണം ഒരാഴ്ചയായി കുഞ്ഞിപ്പള്ളി ടൗണിലെ പ്രധാനവഴി അടഞ്ഞു കിടക്കുകയാണ്. റോഡ് അടഞ്ഞു കിടക്കുന്നത് കാരണം വലിയ ബുദ്ധിമുട്ടിലാണ് യാത്രക്കാർ.
കുഞ്ഞിപ്പള്ളി ടൗണിൽ സർവീസ് റോഡ് ഓവുചാലിന്റെ സ്ലാബിന് സമാനമായി ഉയർ ത്തി മണ്ണുനീക്കിയാൽ മാത്രമാണ് വാഹനങ്ങൾക്ക് റോഡിലേക്ക് കയറാൻ കഴിയൂ. സാമൂഹികാരോഗ്യകേന്ദ്രം, പോലീസ് സ്റ്റേഷൻ, കൃഷി ഓഫീസ് ഉൾപ്പെടെ ഒട്ടേറെ സ്ഥാപനങ്ങളുടെ പ്രധാന വഴിയാണ് റോഡ് അടച്ചത് കാരണം വഴി മുട്ടിയിരിക്കുന്നത്.
CATEGORIES News