ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു

ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു

  • വിഷു കണക്കിലെടുത്താണ് നേരത്തെ വിതരണം നടത്തുന്നത്

കോഴിക്കോട്:സംസ്ഥാനത്തെ ഈ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം ഇന്നലെ മുതൽ തുടങ്ങി. വിഷു കണക്കിലെടുത്താണ് വിതരണം. സാധാരണ 25 നാണ് പെൻഷൻ വിതരണം ആരംഭിക്കാറുള്ളത്. പെൻഷൻ വിതരണത്തിനായി സർക്കാർ 820 കോടി രൂപയാണ് ചെലവാക്കുന്നത്.

62 ലക്ഷം പേർക്കാണ് ഗുണം ലഭിക്കുന്നത്.1600 രൂപയാണ് ക്ഷേമ പെൻഷന് അർഹതയുള്ളവർക്ക് ലഭിക്കുക.ഏകദേശം 26.62 ലക്ഷം ഗുണഭോക്താക്കൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിൽനേരിട്ട് പണം ലഭിക്കും, മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി പണം ലഭിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )