ഉച്ചഭാഷിണി ഉപയോഗം മതവിശ്വാസത്തിന് അനിവാര്യമല്ല – നടപടിയാവാമെന്ന് ഹൈക്കോടതി

ഉച്ചഭാഷിണി ഉപയോഗം മതവിശ്വാസത്തിന് അനിവാര്യമല്ല – നടപടിയാവാമെന്ന് ഹൈക്കോടതി

  • മതസ്ഥാപനങ്ങളിൽനിന്നും ശബ്ദമലിനീകരണമുണ്ടാകുന്നായി ചൂണ്ടിക്കാട്ടി കുർളയിലെ ഹൗസിങ് സൊസൈറ്റികളാണ് കോടതിയെ സമീപിച്ചത്

മുംബൈ: മത സ്ഥാപനങ്ങളിലെ ഉച്ചഭാഷിണി ഉപയോഗം മതവിശ്വാസങ്ങളുടെ അനിവാര്യ ഘടകമല്ലെന്ന് ബോംബെ ഹൈക്കോടതി. ഉച്ചഭാഷിണിയുടെ ഉപയോഗം തടയുന്നത് ഭരണഘടനാ അവകാശ ലംഘനമല്ലെന്നു വ്യക്തമാക്കിയ ഹൈക്കോടതി പൊതു ഇടങ്ങളിലെ ശബ്‌ദ നിയന്ത്രണത്തിനു സംവിധാനങ്ങൾ ഏർപ്പെടുത്താൻ മതസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയോട് നിർദേശിക്കണമെന്ന് മഹാരാഷ്ട്രാ സർക്കാരിനോട് ആവശ്യപ്പെട്ടു.

ഉച്ചഭാഷിണികളിൽനിന്നുള്ള ശബ്ദം നിയന്ത്രിക്കുന്നതിനു നടപടി വേണമെന്നും ഇക്കാര്യത്തിൽ പൊലീസ് കാര്യക്ഷമമായി ഇടപെടണമെന്നും ഹൈക്കോടതി നിർദേശിച്ചു. നിർദേശം ലംഘിക്കുന്നവർക്കെതിര കർശന നടപടി വേണം. മതസ്ഥാപനങ്ങളിൽനിന്നും ശബ്ദമലിനീകരണമുണ്ടാകുന്നായി ചൂണ്ടിക്കാട്ടി കുർളയിലെ ഹൗസിങ് സൊസൈറ്റികളാണ് കോടതിയെ സമീപിച്ചത്. അനുവദിക്കപ്പെട്ട സമയത്തിനു ശേഷവും അനുവദനീയമായ പരിധിയിൽ കൂടുതലും ഉച്ചഭാഷിണികളിൽനിന്നു ശബ്ദമുണ്ടാവുന്നതായി ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )