
ഉത്തേജക പരിശോധനക്ക് വിസമ്മതിച്ചു;ബജ്രംഗ് പൂനിയക്ക് 4 വർഷം വിലക്ക്
- ദേശീയ ഉത്തേജകവിരുദ്ധ ഏജൻസിയാണ് വിലക്ക് ഏർപ്പെടുത്തിയത്
ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്സ് ഗുസ്തിയിൽ വെങ്കല മെഡൽ ജേതാവും ഇന്ത്യയുടെ അഭിമാനതാരവുമായ ബജ്രംഗ് പൂനിയക്ക് നാലുവർഷം വിലക്ക്. ദേശീയ ഉത്തേജകവിരുദ്ധ ഏജൻസിയാണ് വിലക്ക് ഏർപ്പെടുത്തിയത്. ഉത്തേജക പരിശോധനക്ക് വിസമ്മതിച്ചെന്നും സാമ്പിൾ നൽകിയില്ലെന്നും പറഞ്ഞാണ് നടപടി.

എന്നാൽ കാലാവധി കഴിഞ്ഞ കിറ്റുകൾ പരിശോധനയ്ക്ക് നൽകിയതിനാലാണ് സാമ്പിൾ കൈമാറാതിരുന്നതെന്നും പരിശോധനയ്ക്ക് തയ്യാറാണെന്നും പൂനിയ ‘നാഡ’യെ അറിയിച്ചു. വിലക്ക് കാലാവധിയിൽ ഗുസ്‌തി മത്സരങ്ങളിൽ പങ്കെടുക്കുവാനോ പരിശീലകനാകാനോ പുനിയക്ക് കഴിയില്ല. ബ്രിജ് ഭൂഷണിനെതിരായ പ്രതിഷേധങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന താരങ്ങളിലൊരാളാണ് പൂനിയ.
CATEGORIES News