
ഉത്സവകാലത്തെ വൈദ്യുതാലങ്കാരം ; ശ്രദ്ധ വേണമെന്ന് കെഎസ്ഇബി
- ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രം ഉപയോഗിക്കണമെന്ന് നിർദേശം
തിരുവനന്തപുരം:കേരളത്തിൽ ഉത്സവകാലമായതോടെ ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോൾ ജാഗ്രതവേണമെന്ന് കെഎസ്ഇബി. ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇൻസുലേറ്റഡ് വയറുകൾ പൂർണമായും ഒഴിവാക്കി ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രം ഉപയോഗിക്കണമെന്നും നിർദേശമുണ്ട്.കൂടാതെ ലോഹനിർമിതമായ പ്രതലങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ ദീപാലങ്കാരം നടത്താവൂ.

പ്ലഗ്, സ്വിച്ച് എന്നിവ ഉപയോഗിച്ചുമാത്രം വൈദ്യുത കണക്‌ഷനുകൾ എടുക്കുക, വയർ നേരിട്ട് പ്ലഗ് സോക്കറ്റിൽ കുത്തരുത്, വയറിൽ മൊട്ടുസൂചി/സേഫ്റ്റി പിൻ ഇവ കുത്തി കണക്‌ഷനെടുക്കരുത്, വയർ ജോയിന്റുകൾ ശരിയായ തരത്തിൽ ഇൻസുലേറ്റ് ചെയ്തെന്നും ഇഎൽസിബി /ആർസിസിബി പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കണമെന്നും കെഎസ്ഇബി അറിയിച്ചു.
CATEGORIES News