ഉപതിരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും? കേരളം ആകാംക്ഷയിൽ

ഉപതിരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും? കേരളം ആകാംക്ഷയിൽ

  • വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും

കോഴിക്കോട്: രാഷ്ട്രീയ കേരളം ആകാംക്ഷയിലാണ്. ഒഴിവുള്ള രണ്ട് നിയമസഭ മണ്ഡലങ്ങളിലും വയനാട് പാർലമെൻറ് മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് ഉണ്ടാകുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും.

മൂന്നുമണിക്ക് നടക്കുന്ന വാർത്ത സമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തുക. കേരളത്തിൽ പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഇതോടൊപ്പം ഉണ്ടാകും എന്നാണ് കരുതുന്നത്. വയനാട് ലോക്സഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രത്യേക സാഹചര്യത്തിൽ നീട്ടി വെക്കാനാണ് സാധ്യത.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )