ഉപഭോക്താക്കളെ വിദഗ്ദമായി കബളിപ്പിച്ച ആമസോണിന് 250 കോടി ഡോളർ പിഴ വിധിച്ച് യുഎസ് ഫെഡറൽ ട്രേഡ് കമ്മിഷൻ

ഉപഭോക്താക്കളെ വിദഗ്ദമായി കബളിപ്പിച്ച ആമസോണിന് 250 കോടി ഡോളർ പിഴ വിധിച്ച് യുഎസ് ഫെഡറൽ ട്രേഡ് കമ്മിഷൻ

  • 150 കോടി ഡോളർ ഉപഭോക്‌താക്കൾക്ക് തിരികെ നൽകണമെന്നും കമ്മിഷൻ വിധിച്ചു

ന്യൂയോർക്ക്:ആമസോണിന് 250 കോടി ഡോളർ പിഴ വിധിച്ച് യുഎസ് ഫെഡറൽ ട്രേഡ് കമ്മിഷൻ. ഉപഭോക്താക്കളെ വിദഗ്ദമായി കബളിപ്പിച്ച് . പ്രൈം മെംബർഷിപ്പ് എടുപ്പിക്കുകയും അത് കാൻസൽ ചെയ്യാൻ സാധിക്കാത്ത രീതിയിലാക്കുകയും ചെയ്ത‌തിനാണ് ഭീമൻ തുക പിഴ വിധിച്ചത്. സിവിൽ പെനൽറ്റീസായി 100 കോടി ഡോളർ ആമസോൺ അടയ്ക്കണം. ചട്ടലംഘനത്തിന് ഫെഡറൽ ട്രേഡ് കമ്മിഷൻ ഇതുവരെ ഏർപ്പെടുത്തിയ പിഴയിൽ ഏറ്റവും ഉയർന്ന തുകയാണിത്. 150 കോടി ഡോളർ ഉപഭോക്‌താക്കൾക്ക് തിരികെ നൽകണമെന്നും കമ്മിഷൻ വിധിച്ചു.

ഓൺലൈനായി സാധനം വാങ്ങുന്നതിനായി പ്രൈം മെംബർഷിപ്പെടുക്കാൻ പ്രേരിപ്പിക്കപ്പെടുകയും, എന്നാൽ പിന്നീട് അത് കാൻസൽ ചെയ്യാൻ കഴിയാതെ സബ്സ്ക്രിപ്ഷൻ പുതുക്കാൻ നിർബന്ധിതരാവുകയും ചെയ്‌തവർക്കാണ് നഷ്ടപരിഹാരം ലഭിക്കുക. യുഎസ് കോടതിയിൽ വിചാരണ പുരോഗമിക്കുന്നതിനിടെയാണ് സെറ്റിൽമെന്റിന് ആമസോൺ വഴങ്ങിയിരിക്കുന്നത്. ഓൺലൈൻ ഷോപ്പേഴ്സ് കോൺഫിഡൻസ് ആക്ട് 2010 അനുസരിച്ചാണ് റീടെയ്ൽ ഭീമനെതിരെ നടപടി. ഓൺലൈനായി സാധനങ്ങൾ വാങ്ങുമ്പോൾ എന്തിനൊക്കെയാണ് പണം ഈടാക്കുന്നതെന്ന് ഉപഭോക്‌താക്കൾക്ക് അറിയാനുള്ള അവകാശം ഉറപ്പുവരുത്തുന്ന നിയമമാണിത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )