
ഉമർ ഖാലിദിന് ഇടക്കാല ജാമ്യം
- ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന ആരോപിച്ച് യുഎപിഎ കേസിലാണ് ജാമ്യം
ന്യൂഡൽഹി: 2020 ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന ആരോപിച്ച് യുഎപിഎ കേസിൽ ജെഎൻയു മുൻ വിദ്യാർഥി ഉമർ ഖാലിദിന് ഇടക്കാല ജാമ്യം. കുടുംബത്തിലെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഡൽഹി കോടതി ബുധനാഴ്ച ഏഴ് ദിവസത്തെ ജാമ്യം അനുവദിച്ചത്. ഡിസംബർ 28 മുതൽ ജനുവരി 3 വരെയാണ് ജാമ്യ കാലാവധി.

10 ദിവസത്തെ ഇടക്കാല ജാമ്യം ഖാലിദ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഉപാധികളോടെ കോടതി ഏഴ് ദിവസത്തെ ജാമ്യമാണ് അനുവദിച്ചത്. കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന ആരോപിച്ച് യുഎപിഎ ചുമത്തിയാണ് പൊലീസ് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്‌തിരുന്നത്.
CATEGORIES News
TAGS UMERKHALID