
സ്വർണ്ണക്കൊള്ള വിവാദം ശബരിമലയെ ബാധിച്ചിട്ടില്ല- പി എസ് പ്രശാന്ത്
- ഭംഗിയായി മണ്ഡല മകരവിളക്ക് തീർത്ഥാടനം മുന്നോട്ടുപോകുമെന്നും പി എസ് പ്രശാന്ത് അറിയിച്ചു.
തിരുവനന്തപുരം : സ്വർണ്ണക്കൊള്ള വിവാദം ശബരിമലയെ ബാധിച്ചിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. അന്വേഷണം ശരിയായ രീതിയിലാണ് പോകുന്നതെന്ന കാര്യത്തിൽ സംശയമില്ല. കൃത്യമായി അന്വേഷണം നടക്കുമെന്നും ഭഗവാന്റെ ഒരു തരി പൊന്നെങ്കിലും മോഷ്ടിച്ചുകൊണ്ട് പോയിട്ടുണ്ടെങ്കിൽ തിരികെ വരുക തന്നെ ചെയ്യുമെന്നും, നഷ്‌ടപ്പെട്ടത് തിരിച്ചു പിടിക്കുമെന്നും, കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് പിഎസ് പ്രശാന്ത് പറഞ്ഞു.

കൂടാതെ ഭംഗിയായി മണ്ഡല മകരവിളക്ക് തീർത്ഥാടനം മുന്നോട്ടുപോകുമെന്നും പി എസ് പ്രശാന്ത് അറിയിച്ചു. ഇന്നലെയും ഇന്നും ശബരിമലയിൽ വലിയ തീർത്ഥാടന തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ന് 50,000 തീർത്ഥാടകർ വെർച്ചൽ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയ്തു.
CATEGORIES News
