ഉയർന്ന പിഎഫ് പെൻഷന് വിവരങ്ങൾ  സമർപ്പിക്കാനുള്ള തിയതി നീട്ടി

ഉയർന്ന പിഎഫ് പെൻഷന് വിവരങ്ങൾ സമർപ്പിക്കാനുള്ള തിയതി നീട്ടി

  • ലക്ഷക്കണക്കിന് അപേക്ഷകൾ ഇനിയും സമർപ്പിച്ചിട്ടില്ല

ന്യൂഡൽഹി:രാജ്യത്തെ തൊഴിലാളികൾക്ക് ശമ്പളത്തിന് ആനുപാതികമായുള്ള ഉയർന്ന പി. എഫ് പെൻഷൻ ലഭിക്കാനുള്ള വിവരങ്ങൾ തൊഴിലുടമയ്ക്ക് സമർപ്പിക്കാനുള്ള തീയതി ഇപിഎഫ്ഒ 2025 ജനുവരി 31ലേക്ക് നീട്ടി. ലക്ഷക്കണക്കിന് അപേക്ഷകൾ ഇനിയും സമർപ്പിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണിത്.

അപേക്ഷക്കായി ഓൺലൈൻ സംവിധാ നം ഏർപ്പെടുത്തിയിട്ടുണ്ട്.ഉയർന്ന പെൻഷനുവേണ്ടി 2023 ജൂലൈ 11വരെയുള്ള കണക്കനുസരിച്ച് 17.49 ലക്ഷം പേരാണ് അപേക്ഷ നൽകിയത്. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അഭ്യർഥന മാനിച്ച് പലതവണ അപേക്ഷ നൽകാനുള്ള തീയതി നീട്ടിയിരുന്നു. ഇങ്ങനെ നീട്ടിയിട്ടും ഓപ്ഷൻ/ജോയൻറ് ഓപ്ഷൻ സ്ഥിരീകരണത്തിനായി ഇനിയും 3.1 ലക്ഷം അ പേക്ഷകൾ തൊഴിലുടമകളുടെ പക്കലുള്ളതായി ബോധ്യപ്പെട്ടിട്ടുണ്ട്. ഇതിനായി തൊഴിലുടമകൾക്ക് നൽകുന്ന അവസാന അവസരമാണിതെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )