
ഉരുട്ടിപാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു
- പാലം അപകടാവസ്ഥയിൽ
വിലങ്ങാട്:വിലങ്ങാട് ഭാഗത്ത് ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ് അപകടാവസ്ഥയിലായതിനാല്‍ ഉരുട്ടി പാലത്തിലൂടെയുളള വാഹന ഗതാഗതം ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പൂര്‍ണ്ണമായി നിരോധിച്ചു.
ചെറിയ വാഹനങ്ങള്‍ തൂക്കുപാലം-കുമ്പളച്ചോല താനിയുള്ള പൊയില്‍ ഉരുട്ടി പെട്രോള്‍ പമ്പിനു സമീപത്തുളള പാലം വഴി വിലങ്ങാട് എത്തേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ്, പാലങ്ങള്‍ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
CATEGORIES News