
ഉരുൾപൊട്ടൽ ദുരന്തം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ എത്തിയത് 110 കോടി
- ആകെ ലഭിച്ച 110 കോടിയിൽനിന്ന് ഇതുവരെ സഹായത്തിനായി തുക മാറ്റിയിട്ടില്ല
തിരുവനന്തപുരം: വയനാടുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിലവിൽ 110.55 കോടി രൂപ സംഭവനയായി . സംഭാവനയായി ചൊവ്വാഴ്ച മാത്രം ഓൺലൈനായി ഇതുവരെ 55.5 ലക്ഷം രൂപയാണ് ലഭിച്ചതെന്നാണ് ഔദ്യോഗിക വെബ്സൈറ്റിലെ കണക്ക്. ആകെ ലഭിച്ച 110 കോടിയിൽനിന്ന് ഇതുവരെ സഹായത്തിനായി തുക മാറ്റിയിട്ടില്ല. സിനിമ, സാംസ്ക്‌കാരിക രാഷ്ട്രീയ മേഖലകളിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധിയാളുകൾ പണം സംഭാവന ചെയ്‌തിരുന്നു.
ഉരുൾപൊട്ടൽ ദുരന്തം സംഭവിച്ചതിന് പിന്നാലെ ജൂലൈ 30 മുതലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകളെത്തി തുടങ്ങിയത്. ഓൺലൈനായി മാത്രം 26.83 കോടി രൂപ സംഭാവന ലഭിച്ചു. വലിയ തുകകൾ ചെക്ക് മുഖേനയോ, ഡിമാൻഡ് ഡ്രാഫ്റ്റായോ ദുരിതാശ്വാസ നിധിയിലേക്ക് നൽകാം.
CATEGORIES News