
ഉള്ളിയേരി ഗ്രാമപഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ്;യുഡിഎഫ് സ്ഥാനാർത്ഥി റംല ഗഫൂർ വിജയിച്ചു
- 238 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് റംല ഗഫൂർ ജയിച്ചത്
ഉള്ളിയേരി: ഉള്ളിയേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി റംല ഗഫൂർ വിജയിച്ചു. 238 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് റംല ഗഫൂർ ജയിച്ചത് .ആകെ പോൾ ചെയ്ത വോട്ട് 1073. റംല ഗഫൂർ 600, ശ്രീജ ഹരിദാസ് 362, ശോഭ രാജൻ 108, റംല മുസ്‌തഫ 3, റംല മമ്മദ്കോയ 0 എന്നിങ്ങനെയാണ് വോട്ട്.
മെമ്പറായിരുന്ന ഷിനി കക്കട്ടിൽ (സിപിഎം) രാജിവെച്ചതിനെ തുടർന്നാണ് വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടത്തിയത് . ശ്രീജ ഹരിദാസൻ (സിപിഎം) , ശോഭ രാജൻ (ബിജെപി), റംലാ മുസ്തഫ, റംലാ മുഹമ്മദ് കോയ (സ്വതന്ത്ര സ്ഥാനാർത്ഥി) തുടങ്ങിയവരാണ് മറ്റു സ്ഥാനാർത്ഥികൾ. എൽഡിഎഫിനും യുഡിഎഫിനും ഒരേപോലെ സ്വാധീനമുള്ള വാർഡാണിത്.
കൂടാതെ കേരളത്തിലെ 49 തദ്ദേശ വാർഡുകളിലും വോട്ടെണ്ണൽ തുടങ്ങി. തദ്ദേശസ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 62.61 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത് .വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ ഒരു ജില്ലാ പഞ്ചായത്ത്, നാല് ബ്ലോക്ക് പഞ്ചായത്തുകൾ, ആറ് മുനിസിപ്പാലിറ്റികൾ, 38 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 48789 പുരുഷന്മാരും 53672 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടെ ആകെ 102462 പേരാണ് വോട്ട് ചെയ്തത് .