
എംജിഎസ് നാരായണനെ ആദരിച്ച് ഇൻടാച്ച്
- ഇൻടാച്ച് കോഴിക്കോട് റീജണൽ ചാപ്റ്റർ എം.ജി.എസ്. നാരായണൻ്റെ വിട്ടിലെത്തിയാണ് ആദരിച്ചത്
കോഴിക്കോട്: ചരിത്രകാരനും എഴുത്തുകാരനുമായ എം.ജി.എസ്. നാരായണനെ ആദരിച്ചു. ഇന്ത്യൻ നാഷണൽ ട്രസ്റ്റ് ഫോർ ആർട്ട് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് (ഇൻടാച്ച്) കോഴിക്കോട് റീജണൽ ചാപ്റ്റർ എം.ജി.എസ്.നാരായണൻ്റെ വിട്ടിലെത്തിയാണ് ആദരിച്ചത്.
ഇൻടാച്ച് കൺവീനർ അർച്ചന കാമത്ത്, ജയപ്രകാശ് രാഘവയ്യ, കെ. മോഹനൻ, മലീഹ രാഘവയ്യ, കെ.കെ. മുഹമ്മദ്, ജയിംസ് ഹൻ്റ്, പി.ഐ. അജയൻ, ചിത്രലേഖ, എ.കെ. പ്രശാന്ത്, എം. മൻസൂർ, അനില മാക്കാടൻ എന്നിവർ പങ്കെടുത്തു.
CATEGORIES News