
എംടിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല
- തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ
കോഴിക്കോട്:പ്രശസ്ത സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു.അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.ഇന്നലെ രാവിലെ യന്ത്രസഹായം ഇല്ലാതെ ശ്വാസമെടുക്കാൻ കഴിഞ്ഞെന്നും രക്തസമ്മർദം ഉൾപ്പെടെ സാധാരണ നിലയിലായെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ഇന്നലെ ഉച്ചകഴിഞ്ഞപ്പോൾ വീണ്ടും ആരോഗ്യനില മോശമായി.ശ്വാസതടസ്സം കൂടിയതിനെ തുടർന്നാണു കഴിഞ്ഞയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ ഡോക്ടർമാരുടെ സംഘമാണു ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉൾപ്പെടെ സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖർ എംടിയെ സന്ദർശിച്ചു.
CATEGORIES News