
എംടിയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതികൾ പോലീസ് കസ്‌റ്റഡിയിൽ
- കഴിഞ്ഞ ദിവസം പ്രതികളെ ചോദ്യം ചെയ്‌തു കൂടുതൽ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്
കോഴിക്കോട്: 15 ലക്ഷത്തോളം രൂപയുടെ ആഭരണങ്ങൾ എം.ടി.വാസുദേവൻ നായരുടെ വീട്ടിൽ നിന്നും മോഷ്‌ടിച്ചതിന് അറസ്‌റ്റിലായ പ്രതികളെ കോടതി പൊലീസ് കസ്‌റ്റഡിയിൽ നൽകി. വീട്ടുജോലിക്കാരി കരുവിശ്ശേരി ശാന്തിരുത്തി വയലിൽ ശാന്ത (48), ബന്ധു വട്ടോളി കുറിഞ്ഞിപ്പൊയിലിൽ പ്രകാശൻ (44) എന്നിവരെയാണു ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി കസ്റ്റഡിയിൽ നൽകിയത്.

കഴിഞ്ഞ ദിവസം പ്രതികളെ ചോദ്യം ചെയ്‌തു കൂടുതൽ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. പുറത്തുനിന്നുള്ള ആരുടെയെങ്കിലും സഹായം മോഷണത്തിനു കിട്ടിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്
CATEGORIES News