എംടി വാസുദേവൻനായരുടെ ആരോഗ്യ സ്ഥിതിയിൽ മാറ്റമില്ല

എംടി വാസുദേവൻനായരുടെ ആരോഗ്യ സ്ഥിതിയിൽ മാറ്റമില്ല

  • കഴിഞ്ഞ ഞായറാഴ്ചയാണ് ശ്വാസതടസത്തെ തുടർന്ന് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

കോഴിക്കോട്: സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ആരോഗ്യ സ്ഥിതി കഴിഞ്ഞ ദിവസത്തേതിന് സമാനമായി തുടരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ശ്വാസതടസത്തെ തുടർന്ന് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസം മുൻപ് ഹൃദയ സ്തംഭനത്തെ തുടർന്ന് ആരോഗ്യ സ്ഥിതി കൂടുതൽ മോശമായിരുന്നു .

ഇന്നലെ നേരിയ പുരോഗതി ഉണ്ടായിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ചികിത്സിക്കുന്ന ഡോക്ട‌ർമാരും അറിയിച്ചു. വിദഗ്ധ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ സംഘം സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )