എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി കൊണ്ടോട്ടിയിൽ അറസ്റ്റിൽ

എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി കൊണ്ടോട്ടിയിൽ അറസ്റ്റിൽ

  • അഞ്ച് ഗ്രാമോളം എംഡിഎംഎ പിടികൂടി

കൊണ്ടോട്ടി:കൊണ്ടോട്ടിയും രാമനാട്ടുകരയും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തിവന്നിരുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിലായി. കോഴിക്കോട് ഫറൂഖ് പെരുമുഖം സ്വദേശി ഇളയോടത്ത് പറമ്പ് വീട്ടിൽ ഷൈൻ (40) ആണ് അറസ്റ്റിലായത് .

പ്രതിയെ ഇന്നലെ വൈകീട്ട് കൊണ്ടോട്ടി വൈദ്യരങ്ങാടിയിൽ വെച്ചാണ് പിടികൂടിയത്. ഇയാളിൽ നിന്നും അഞ്ച് ഗ്രാമോളം എംഡിഎംഎ പിടികൂടി. മയക്കുമരുന്ന് കടത്തി കൊണ്ടുവരാൻ ഉപയോഗിച്ച സ്കൂ‌ട്ടറും പിടിച്ചെടുത്തിട്ടുണ്ട്. മൂന്ന് വർഷം മുൻപ് 56 ഗ്രാം എംഡിഎംഎയുമായി പരപ്പനങ്ങാടി പൊലീസ് പിടികൂടിയ സംഭവത്തിൽ ഈയിടെയാണ് ജയിലിൽനിന്നും ഇറങ്ങിയത്. തുടർന്നും മയക്കുമരുന്ന് കച്ചവടത്തിൽ തുടരുകയായിരുന്നു.

മലപ്പുറം ജില്ല പൊലിസ് മേധാവി ആർ. വിശ്വനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡി.വൈ.എസ്.പി സേതു, ഇൻസ്‌പക്ട‌ർ പി.എം. ഷമീർ, ഡാൻസാഫ് സബ് ഇൻസ്പക്ട‌ർ പ്രിയൻ എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് സംഘവും കൊണ്ടോട്ടി പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )