
എംഡിഎംഎയുമായി നാല് യുവാക്കൾ പിടിയിൽ
- എംഡിഎംഎയുമായി ബാലുശ്ശേരിയിൽ പിടിയിലായ 4 യുവാക്കളും കൊയിലാണ്ടി, വടകര കോഴിക്കോട് ഭാഗങ്ങളിലെ മയക്കുമരുന്ന് സംഘത്തിൽപ്പെട്ടവരാണ്
ബാലുശ്ശേരി : എംഡിഎംഎയുമായി നാലു യുവാക്കൾ ബാലുശ്ശേരിയിൽ അറസ്റ്റിൽ.പോസ്റ്റ് ഓഫീസ് റോഡിൽ കുറ്റിക്കാട്ട് പറമ്പ് ജിഷ്‌ണുവിൻ്റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് 20 ഗ്രാം എംഡിഎംഎയുമായി ഇവർ അറസ്റ്റിലായത്.
കുറ്റിക്കാട്ട് പറമ്പ് ജിഷ്ണു (25), നന്മണ്ട താനോത്ത് വീട്ടിൽ അനന്ദു എന്ന ടോബി (25), നന്മണ്ട കരിയാത്തൻ കാവ് തിയ്യക്കണ്ടി ആകാശ് (26), ചേളന്നൂർ കൈതോട്ടയിൽ മീത്തൽ അബിൻ (26) എന്നിവരെയാണ് പിടികൂടിയത്.കൊയിലാണ്ടി, വടകര കോഴിക്കോട്, ഭാഗങ്ങളിലെ മയക്കു മരുന്ന് സംഘത്തിൽപെട്ടവരാണ് ഇവരെന്ന് പൊലീസ് പറയുന്നു. അനന്തുവിന്റെ പേരിൽ മുമ്പ് രണ്ടുതവണ എംഡിഎംഎ പിടികൂടിയ കേസുണ്ട്.
നാർക്കോട്ടിക് സെൽ ഡിവൈഎസ്പി പ്രകാശൻ പടന്നയിൽ, പേരാമ്പ്ര ഡിവൈഎസ്പി വി.വി ലതീഷ് ബാലുശ്ശേരി ഇൻസ്പെക്ടർ ടി.പി ദിനേശ് എന്നിവരുടെ നേത്യത്വത്തിൽ ബാലുശ്ശേരി എസ്ഐമാരായ എം.സുജിലേഷ്, എൻ.കെ. അബ്‌ദുൾ റഷീദ്, സി. സുരേന്ദ്രൻ, എഎസ്ഐ കെ.വി റസൂല, സ്പെഷൽ സ്കോഡ് എസ്ഐമാരായ രാജീവ് ബാബു, പി. ബിജു, സീനിയർ സിപിഒമാരായ എൻ.ജയരാജൻ, എൻ.എം ജിനീഷ്, പി.പി. മുനീർ, എൻ.എം.ഷാഫി, ടി. കെ ശോബിത്ത്, കെ.ടി ബിജു, ഇ.കെ. മുഹമ്മദ് ഷമീർ, പി.ഷാലിമ, ഇ.എം രതീഷ്, കെ.ഫൈസൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.