
എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
- 2.78 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്
കൽപ്പറ്റ: എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. മുത്തങ്ങയിൽ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേർന്ന് നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതികളെ പിടികൂടിയത്.

കൊല്ലം, മൈനാഗപ്പള്ളി, മൗണ്ട് ക്രസന്റ് അവന്യു, ദർവേശ് (32), കണ്ണൂർ, കതിരൂർ, നളന്ദ വീട്ടിൽ അസീസ് യാഷിക്ക് (34) എന്നിവരെയാണ് പിടികൂടിയത്. ഇരുവരും കാറിൽ ഗുണ്ടൽപേട്ട ഭാഗത്തു നിന്ന് കാറിൽ വരികയായിരുന്നു. ചെക് പോസ്റ്റിൽ വാഹനം തടഞ്ഞ് പോലീസ് പരിശോധന നടത്തിയപ്പോഴാണ് വാഹനത്തിനുള്ളിൽ നിന്ന് 2.78 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്.
CATEGORIES News