
എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
- വാഹനപരിശോധനയിൽ രണ്ടു ഗ്രാം എംഡിഎംഎയും രണ്ടു ലക്ഷം രൂപയും കണ്ടെടുത്തു
കൊടുവള്ളി: എംഡിഎംഎയുമായി യുവാവ് കൊടുവള്ളി പോലീസിന്റെ പിടിയിൽ. കിഴക്കോത്ത് കരിപ്പിടിപ്പോയിൽ വീട്ടിൽ കെ.പി. സിദ്ദിഖ് (35) ആണ് പിടിയിലായത്. കൂടെയുണ്ടായിരുന്ന രണ്ടുപേർ ഓടിരക്ഷപ്പെട്ടെന്ന് പോലീസ് പറയുന്നു. കൊടുവള്ളി ഗവ. കോളേജിന് സമീപം കിഴക്കോത്ത് പഞ്ചായത്തിലെ മലയിൽ ഭാഗത്തുനിന്ന് തിങ്കളാഴ്ച രാത്രി 11മണിക്കാണ് പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്.
വാഹനപരിശോധനയിൽ രണ്ടു ഗ്രാം എംഡിഎംഎയും രണ്ടു ലക്ഷം രൂപയും കണ്ടെടുത്തു. ഇടിക്കട്ടയും മറ്റ് മാരകായുധങ്ങളും കണ്ടെടുത്തതായും പോലീസ് അറിയിച്ചു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും രക്ഷപ്പെട്ടവരിൽ ഒരാൾ അന്തസ്സംസ്ഥാന കുഴൽപ്പണ കേസുകളിൽ പ്രതിയായ കിഴക്കോത്ത് കല്ലയിൽ ഷഫീക്കാണെന്നും കൂടെ കിഴക്കോത്ത് സ്വദേശി ജുനൈസാണെന്നും തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൊടുവള്ളി പോലീസ് ഇൻസ്പെക്ടർ സി. ഷാജുവിന്റെ നേതൃത്വത്തിൽ എസ്ഐ കെ.സന്തോഷ് കുമാർ, എഎസ്ഐ മാരായ ഒ.സപ്നേഷ്, കെ.വി. ശ്രീജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എ.കെ. രതീഷ്, ബിജീഷ്