
എംഡിഎംഎയുമായി രണ്ടു പേർ അറസ്റ്റിൽ
- കുറ്റ്യാടി മേഖലയിൽ വിതരണം ചെയ്യാനാണ് ഇവ കടത്തിയതെന്ന് പൊലീസ്
കുറ്റ്യാടി: എംഡിഎംഎയുമായി രണ്ടു യുവാക്കൾ പിടിയിൽ. തൊട്ടിൽപാലത്ത് മരുതോങ്കര ഉറവുകുണ്ടിൽ അശോകന്റെ മകൻ അലിൻ (21), കുറ്റ്യാടിയിൽ അടുക്കത്ത് പാറച്ചാൽ അമ്മതിൻ്റെ മകൻ മുഹമ്മദ് ആഷിഖ്(23) എന്നിവരെയാണ് ലോക്കൽ പൊലീസും ഡാൻസാഫ് ടീമും ചേർന്ന് കയിഞ്ഞ ദിവസം രാവിലെ പിടികൂടിയത്.

ബംഗളുരുവിൽനിന്ന് ഇരിട്ടി, നാദാപുരം വഴി ബസിൽ വന്നിറങ്ങിയ ഇവരുടെ പക്കൽ എംഡിഎംഎയുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.എസ്ഐ സതീശൻ വായോത്ത് അറസ്റ്റ് ചെയ്ത ആഷിക്കിൽനിന്ന് 72.69 ഗ്രാമും എസ്ഐ അൻവർഷാ അറസ്‌റ്റ് ചെയ്‌ത അലിനിൽനിന്ന് 66ഗ്രാം എംഡിഎംഎയും പിടികൂടി. കുറ്റ്യാടി മേഖലയിൽ വിതരണം ചെയ്യാനാണ് ഇവ കടത്തിയതെന്ന് പൊലീസ് പറഞ്ഞു.
CATEGORIES News